Kerala

പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ

പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

പരോൾ തടവുകാരന്റെ അവകാശമാണെന്നും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ല.

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്ത സംഭവത്തിലും സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. പാർട്ടി നേതാക്കൾ പോയതിൽ എന്താണ് തെറ്റ്. സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു

The post പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ appeared first on Metro Journal Online.

See also  ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സിംഗ് വിദ്യാർഥിനിയുടെ നില ഗുരുതരം; മൻസൂർ ആശുപത്രിയിലേക്ക് എസ് എഫ് ഐ മാർച്ച്

Related Articles

Back to top button