Kerala

സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; മൂന്നംഗ പട്ടികയിൽ നിന്ന് അജിത് കുമാർ പുറത്ത്

സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്.

മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല. ഈ മൂന്ന് പേരിൽ നിന്ന് മുഖ്യമന്ത്രിയാണ് പോലീസ് മേധാവിയെ തിരഞ്ഞെടുക്കുക. ആറ് പേരുടെ പട്ടികയാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് അയച്ചത്

ഇതിൽ മൂന്ന് പേരെ ഒഴിവാക്കി കേന്ദ്രം പട്ടിക തിരികെ അയച്ചു. ചുരുക്കപ്പട്ടികയിലുള്ള മൂന്ന് പേരിൽ നിന്ന് ആരെയാകും മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയായി തീരുമാനിക്കുക എന്നതാണ് ഇനി അറിയാനുള്ളത്.

 

 

The post സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; മൂന്നംഗ പട്ടികയിൽ നിന്ന് അജിത് കുമാർ പുറത്ത് appeared first on Metro Journal Online.

See also  രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആദ്യ നടപടിയെന്ന് സതീശൻ; എംഎൽഎ സ്ഥാനം പോകുമോ?

Related Articles

Back to top button