Kerala

ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യമില്ല; ഭാരതാംബ വിവാദത്തിൽ പാട്ടിലൂടെ പ്രതികരിക്കും: വേടൻ

ആർഎസ്എസിന്റെ വിമർശനത്തിനും സംഘ്പരിവാർ സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി റാപ്പർ വേടൻ. ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം തനിക്കില്ല. ജോലിയിലാണ് സന്തോഷം കണ്ടെത്തുന്നത്. ഒരുപാട് പാട്ടുകൾ ചെയ്യാനുണ്ട്. സിനിമകൾ ചെയ്യാനുണ്ട്. ജാതിക്കെതിരെയാണ് ഞാൻ സംസാരിക്കുന്നതെന്നും വേടൻ പറഞ്ഞു

ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും. ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നാക്കക്കാരനായതു കൊണ്ടാണ് ഈ നേട്ടം ലഭിച്ചതെന്ന് പറഞ്ഞ് അപമാനിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. അത് വലിയ ജാതീയതയാണ്

തന്റെ പാട്ടുകളിൽ ജാതീയതയില്ല. പുലിപ്പല്ല് കേസിൽ അവസാന ദിവസത്തെ ഒപ്പിടൽ ആയിരുന്നു ഇന്ന്. വിദേശപരിപാടികൾക്ക് വേണ്ടി പാസ്‌പോർട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വേടൻ പറഞ്ഞു.

See also  ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് ചരിഞ്ഞു; ആർക്കും പരുക്കില്ല

Related Articles

Back to top button