Kerala
എറണാകുളം നോർത്ത് പറവൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം നോർത്ത് പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് സുരേന്ദ്രൻ, ഭാര്യ സജിത എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രൻ.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. സുരേന്ദ്രനും സജിതക്കും പറവൂരിൽ രണ്ട് വീടുകളുണ്ടായിരുന്നു. ഇതിൽ അടച്ചിട്ട വീട്ടിൽ വെച്ചാണ് ഇവർ ജീവനൊടുക്കിയത്
ഇന്നലെ വൈകിട്ടും ഇരുവരെയും വീട്ടിൽ പ്രദേശവാസികൾ കണ്ടിരുന്നു. രാവിലെ ബൈക്ക് കണ്ടതിനെ തുടർന്ന് അയൽവാസികൾ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഇരു വീടുകളും ബാങ്കിൽ പണയത്തിലായിരുന്നു. പ്ലസ് ടു വിദ്യാർഥിനിയായ ഒരു മകളും ഇവർക്കുണ്ട്.
The post എറണാകുളം നോർത്ത് പറവൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.