Kerala

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലർട്ട് കൂടുതൽ ജില്ലകളിൽ

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

നേരത്തെ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മാത്രമായിരുന്നു ഓറഞ്ച് അലർട്ട്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി

ബംഗാൾ ഉൾക്കടലിന് മുകളിലും തെക്കൻ ആന്ധ്രാപ്രദേശിന് മുകളിലും സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ന്യൂനമർദപാത്തിയായി മാറുന്നതാണ് മഴ ശക്തമാകാൻ കാരണം.

The post സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലർട്ട് കൂടുതൽ ജില്ലകളിൽ appeared first on Metro Journal Online.

See also  ഇ പി ജയരാജന്റെ ആത്മകഥ ചോർച്ചാ വിവാദം: കുറ്റപത്രം സമർപ്പിച്ചു, എ വി ശ്രീകുമാർ ഏകപ്രതി

Related Articles

Back to top button