Kerala

നിലമ്പൂർ തോൽവി: പാർട്ടി പരിശോധിക്കും, തിരുത്തേണ്ടത് തിരുത്തുമെന്നും എംവി ഗോവിന്ദൻ

നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയും മുന്നണിയും തോൽവി വിശദമായി പരിശോധിക്കും. വർഗീയ, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് തേടിയാണ്

2019 മുതൽ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ടുകെട്ടുണ്ട്. നിലമ്പൂരിൽ ബിജെപിയുടെയും എസ് ഡി പി ഐയുടെയും വോട്ട് യുഡിഎഫ് നേടി. കേരളത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് യുഡിഎഫിന്റെ കൂട്ടുകെട്ടുകൾ.

ഇടതുപക്ഷത്തിന്റെ അടിത്തറക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ല. നിലമ്പൂരിൽ വോട്ട് ചോർച്ചയുണ്ടായത് യുഡിഎഫിനാണ്. 2021ൽ വിവി പ്രകാശിന് ലഭിച്ചതിനേക്കാൾ 1470 വോട്ട് യുഡിഎപിന് കുറഞ്ഞുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

The post നിലമ്പൂർ തോൽവി: പാർട്ടി പരിശോധിക്കും, തിരുത്തേണ്ടത് തിരുത്തുമെന്നും എംവി ഗോവിന്ദൻ appeared first on Metro Journal Online.

See also  കോഴിക്കോട് അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button