Kerala

കർണാടക വനത്തിൽ ഉരുൾപൊട്ടിയെന്ന് സംശയം; വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

കനത്ത മഴയിൽ കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പഴശ്ശി ഡാമിൽ ജലനിരപ്പ് ക്രമീകരിക്കേണ്ടി വന്നേക്കാം. കൂട്ടുപുഴ ഭാഗത്തും പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. ഇരിട്ടി താലൂക്കിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, തൃശ്ശൂർ ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾക്കും അവധി പബാധകമാണ്.

ശക്തമായ മഴയാണ് സംസ്ഥാനത്ത് തുടരുന്നത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

The post കർണാടക വനത്തിൽ ഉരുൾപൊട്ടിയെന്ന് സംശയം; വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം appeared first on Metro Journal Online.

See also  ചേലക്കര കോൺഗ്രസിന്റെ കോട്ട; ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് വിഎം സുധീരൻ

Related Articles

Back to top button