Kerala

ആകാശം ആരുടെയും സ്വന്തമല്ല, ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി തരൂർ

മോദിയെ പ്രശംസിച്ച് ലേഖനമെഴുതിയ സംഭവത്തിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ നടത്തിയ വിമർശനത്തിൽ പരോക്ഷ മറുപടിയുമായി ശശി തരൂർ. പറക്കാൻ ആരുടെയും അവകാശമില്ലെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ തരൂർ പറയുന്നു. ഒരു പക്ഷിയുടെ ചിത്രം പങ്കുവെച്ചാണ് കുറിപ്പ്

പറക്കാൻ ആരുടെയും അനുമതി ആവശ്യമില്ല. ചിറകുകൾ നിന്റേതാണ്. ആകാശം ആരുടെയും സ്വന്തമല്ലെന്നുമുള്ള കുറിപ്പോടെയുള്ള ചിത്രമാണ് തരൂർ പങ്കുവെച്ചത്. തരൂരിന്റെ ഭാഷ നല്ലതാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും വർക്കിംഗ് കമ്മിറ്റിയിൽ നിലനിർത്തിയതെന്നുമായിരുന്നു ഖാർഗെ പറഞ്ഞത്

ഓപറേഷൻ സിന്ദൂറിലടക്കം ഞങ്ങൾ രാജ്യതാത്പര്യത്തിനൊപ്പം നിന്നു. രാജ്യമായിരുന്നു പ്രധാനം. പക്ഷേ മറ്റ് ചിലർക്ക് മോദിയാണ് വലത്, രാജ്യം രണ്ടാം സ്ഥാനത്തും. അതിനിപ്പോൾ എന്ത് ചെയ്യാനാകുമെന്നും ഖാർഗെ ചോദിച്ചിരുന്നു.

The post ആകാശം ആരുടെയും സ്വന്തമല്ല, ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി തരൂർ appeared first on Metro Journal Online.

See also  സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

Related Articles

Back to top button