Kerala

വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ചികിത്സക്ക് നേതൃത്വം നൽകി വിദഗ്ധ ഡോക്ടർമാർ

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയമിടിപ്പും ശ്വസനവും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നൽകുന്നത്

ജി സുധാകരൻ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളും ആശുപത്രിയിലെത്തി വിഎസിന്റെ രോഗവിവരം തിരക്കി. വിഎസിനെ നേരിട്ട് കാണാൻ ആയില്ലെന്നും മകൻ അരുൺ കുമാറുമായി സംസാരിച്ചെന്നും ജി സുധാകരൻ പ്രതികരിച്ചു.

ജീവിതം മുഴുവൻ വി എസ് ഒരു ഫൈറ്ററാണ്. എല്ലാ നല്ല കമ്മ്യൂണിസ്റ്റുകാരും ഫൈറ്റ് ചെയ്തിട്ടാണല്ലോ നിന്നത്. ഇന്നത്തെ പോലെ അഡ്ജസ്റ്റ്‌മെന്റ് അല്ലല്ലോയെന്നും സുധാകരൻ പറഞ്ഞു.

 

The post വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ചികിത്സക്ക് നേതൃത്വം നൽകി വിദഗ്ധ ഡോക്ടർമാർ appeared first on Metro Journal Online.

See also  സംസ്ഥാനത്ത് പെരുമഴ തുടരുന്നു: 5 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button