Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; പവന് 680 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,880 രൂപയിലെത്തി. രണ്ടാഴ്ചക്ക് ശേഷമാണ് പവന്റെ വില 72,000ത്തിൽ താഴെ എത്തുന്നത്.

ഗ്രാമിന് ഇന്ന് 85 രൂപ കുറഞ്ഞ് 8985 രൂപയിലെത്തി. ഈ മാസം 14ന് സ്വർണവില കേരളത്തിൽ സർവകാല റെക്കോർഡിൽ എത്തിയിരുന്നു. അന്ന് പവന് 74,560 രൂപയിലാണ് വ്യാപാരം നടന്നത്.

ഇതിന് പിന്നാലെയുള്ള ദിവസങ്ങളിലായി പവന് 2680 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 335 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 7405 രൂപയായി.

The post സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; പവന് 680 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടി: യുവാവ് അറസ്റ്റിൽ

Related Articles

Back to top button