Kerala
തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകർന്നുവീണു; മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നു

തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടിൽ കുടുങ്ങിയതായാണ് വിവരം. ഇവർക്കായി രക്ഷാദൗത്യം തുടരുകയാണ്. കെട്ടിടത്തിൽ 17 പേരാണ് താമസിച്ചിരുന്നത്. ഇതിൽ 14 പേർ ഓടിരക്ഷപ്പെട്ടു
ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇന്ന് രാവിലെയായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകർന്നുവീണത്
ചെങ്കല്ല് കൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയിലാണ് തകർന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
The post തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകർന്നുവീണു; മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നു appeared first on Metro Journal Online.