World

ഇന്ത്യ മറ്റൊരു സംഘർഷത്തിന് തയ്യാറെടുക്കുന്നുവെന്ന് പാക് പ്രസിഡന്റ്; ചർച്ചക്ക് തയ്യാറാകണം

ഇന്ത്യ മറ്റൊരു സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫലി സർദാരി. യുദ്ധത്തിൽ നിന്ന് പിൻമാറി ചർച്ചയിലേക്ക് മടങ്ങി വരണമെന്ന് സർദാരി ഇന്ത്യയോട് ആവശ്യപ്പെട്ടു. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാക് പ്രസിഡന്റ്

യുദ്ധം ചെയ്യുക എന്നതിൽ നിന്നും പിൻമാറി സമാധാന ചർച്ചകൾക്ക് മുൻഗണന നൽകണം. പ്രാദേശിക സുരക്ഷക്കുള്ള ഏക മാർഗം അതാണ്. മേഖലയിലെ സുരക്ഷക്ക് സമാധാനത്തിന്റെ വക്താവ് എന്ന നിലയിൽ താൻ ശുപാർശ ചെയ്യുന്നത് സമാധാന ചർച്ചയാണെന്നും സർദാരി പറഞ്ഞു

സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവെച്ചതിനെ സർദാരി വിമർശിച്ചു. ഇത് ഹൈഡ്രോ ടെററിസമാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യ ജലപ്രവാഹത്തെ ആയുധമാക്കുകയാണ്. ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് പാക്കിസ്ഥാൻ ധാർമികമായ പിന്തുണ നൽകുന്നത് തുടരുമെന്നും സർദാരി പറഞ്ഞു
 

See also  അമേരിക്കയിൽ വീടിന് മുകളിൽ വിമാനം തകർന്നുവീണു; വീട് പൂർണമായും തകർന്നു

Related Articles

Back to top button