Kerala

ഭാരതാംബ ചിത്രം വിവാദം: ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം മതിയെന്ന് സർക്കാർ, മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും

ഭാരതാംബ ചിത്രം വിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകും. ഭാരതാംബ ചിത്രത്തിന് പകരം സർക്കാരിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണ് ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കേണ്ടതെന്ന് കത്തിൽ വ്യക്തമാക്കും

രാജ്ഭവനിൽ സംഘടിപ്പിച്ച സ്‌കൗട്ട് ആൻഡ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശവുമായി രാജ്ഭവൻ രംഗത്തെത്തിയിരുന്നു.

ഔദ്യോഗിക പരിപാടികളിൽ ആർ എസ് എസിന്റെ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക അംഗീകരിക്കാൻ കഴിയില്ലെന്ന ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. പിന്നാലെ രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രം ഉപയോഗിക്കാൻ ഗവർണർ നിർദേശം നൽകിയിരുന്നു.

The post ഭാരതാംബ ചിത്രം വിവാദം: ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം മതിയെന്ന് സർക്കാർ, മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും appeared first on Metro Journal Online.

See also  പൊന്നാനിയിൽ വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; മൂന്ന് കുട്ടികൾക്ക് പരുക്ക്

Related Articles

Back to top button