Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്; പവന്റെ വിലയിൽ 440 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. പവന് ഇന്ന് 440 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,440 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 8930 രൂപയിലെത്തി.

ഇന്നലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ പവന് 3120 രൂപ കുറഞ്ഞു. ഈ മാസം 14ന് രേഖപ്പെടുത്തിയ വിലയാണ് കേരളത്തിലെ സർവകാല റെക്കോർഡ്. അന്ന് 74,560 രൂപയായിരുന്നു പവന്റെ വില

18 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 7360 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയിൽ തുടരുകയാണ്‌

The post സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്; പവന്റെ വിലയിൽ 440 രൂപയുടെ കുറവ് appeared first on Metro Journal Online.

See also  ഇന്ദുജയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ; തഹസിൽദാറുടെ നേതൃത്വത്തിൽ പരിശോധന

Related Articles

Back to top button