Kerala

കോഴിക്കോട് 19 പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് നടക്കാവിൽ 19 കടിച്ചു പരുക്കേൽപ്പിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോർട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അശോകപുരം ഭാഗത്ത് ഒമ്പത് മണിക്കൂറിനിടെ 19 പേരെ നായ ആക്രമിച്ചത്.

നാല് വയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെ നായയുടെ കടിയേറ്റിരുന്നു. എല്ലാവരും കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായയെ കണ്ണൂരിലെ ലബോറട്ടറിയിലെത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

നായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായകൾക്ക് കോർപറേഷൻ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. ഇതുവരെ 52 തെരുവ് നായ്ക്കളെ കുത്തിവെപ്പിന് വിധേയമാക്കി. രണ്ടാഴ്ച മുമ്പ് കണ്ണൂർ നഗരത്തിൽ 70ലേറെ പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

 

The post കോഴിക്കോട് 19 പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു appeared first on Metro Journal Online.

See also  ഇന്നലെ രാജിവെച്ച് പോയി, ഇന്ന് തിരികെ എത്തി; സുരേന്ദ്രൻ പിള്ള വീണ്ടും ആർഡെജിയിൽ

Related Articles

Back to top button