Education

വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം; യുവതിയുടെ കഴുത്തിന് മുറിവേറ്റു

വിവാഹഭ്യർഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്ക് നേരെയാണ് ആക്രമണം

കൊടക്കല്ലിൽ പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന മഷൂദാണ്(33) വീട്ടമ്മയെ ആക്രമിച്ചത്. ജോലി ചെയ്യുന്ന കടയിൽ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്

കഴുത്തിന് മുറിവേറ്റ യുവതി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

The post വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം; യുവതിയുടെ കഴുത്തിന് മുറിവേറ്റു appeared first on Metro Journal Online.

See also  കുഴൽപ്പണ വിവാദം: പരാതി നൽകി സിപിഎം; കോൺഗ്രസ് എന്തോ മറയ്ക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ

Related Articles

Back to top button