Kerala

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്

നാളെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. ബംഗാൾ ഉൾക്കടലിന് മുകളിലും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയും തുടരുന്ന പടിഞ്ഞാറൻ കാറ്റുമാണ് മഴയ്ക്ക് കാരണം

കാസർകോട് ജില്ലയിൽ ഉയർന്ന തിരമാല ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

The post വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് appeared first on Metro Journal Online.

See also  പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി, കേന്ദ്രത്തിന് നൽകിയ നിവേദനത്തിലെ വിവരങ്ങൾ

Related Articles

Back to top button