Kerala

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

ഡോക്ടർ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സാക്ഷി വിസ്താരം പൂർത്തിയായ ശേഷം ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ നൽകാമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വിചാരണ വേഗത്തിലാക്കാൻ നിർദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീം കോടതി ചോദിച്ചു.

ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. താൻ മാനസിക പ്രശ്‌നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ പ്രതിയുടെ മാനസിക നിലയ്ക്ക് പ്രശ്‌നമില്ലെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കോടതി അംഗീകരിച്ചു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രീം കോടതി പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു.

 

See also  20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കിൽ സാധുതയില്ല: ഹൈക്കോടതി

Related Articles

Back to top button