സെമി ജയിച്ചു, ഫൈനലും ജയിക്കും; പിണറായി രാജിവെച്ച് ഒഴിയണമെന്നും ചെന്നിത്തല

നിലമ്പൂരിലെ ജനതക്ക് നന്ദിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സെമി ഫൈനലിൽ യുഡിഎഫ് വിജയിച്ചു. ഇനി ഫൈനലിലും വിജയിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിന്റെയും ലീഗിന്റെയും യുഡിഎഫിന്റെയും മുഴുവൻ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് എന്നും ചെന്നിത്തല അഭിനന്ദിച്ചു
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ് നിലമ്പൂരിലേത്. നിലമ്പൂരിൽ ശക്തമായ ഭരണവിരുദ്ധ വികാരവും അതിശക്തമായ ജനവികാരത്തിന്റെ കുത്തൊഴുക്കുമാണ് കണ്ടത്. പിണറായിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ല, രാജിവെച്ച് ഒഴിയണം
പിണറായി സർക്കാർ കാവൽ മന്ത്രിസഭയായി മാറിയിരിക്കുന്നു. ജനങ്ങൾ സർക്കാരിനെ പൂർണമായി നിരാകരിച്ചു. ബിജെപി കേരളാ രാഷ്ട്രീയത്തിൽ എടുക്കാ ചരക്കായി മാറി. അൻവർ പിടിച്ച വോട്ടുകളും ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നും ചെന്നിത്തല പറഞ്ഞു.
The post സെമി ജയിച്ചു, ഫൈനലും ജയിക്കും; പിണറായി രാജിവെച്ച് ഒഴിയണമെന്നും ചെന്നിത്തല appeared first on Metro Journal Online.