National

തെലങ്കാനയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; നിരവധി ട്രെയിനുകൾ റദ്ദാക്കി, 10 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു

തെലങ്കാനയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയിൽ പെദ്ദപ്പള്ളിയിലാണ് ട്രെയിൻ പാളം തെറ്റിയത്.

ഇരുമ്പയിര് കൊണ്ട് പോകുന്ന ട്രെയിനാണ് പാളം തെറ്റിയത്. ഇതോടെ ഇതുവഴിയുള്ള 20 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. നാലെണ്ണം ഭാഗികമായി റദ്ദാക്കി.

10 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നതായി റെയിൽവേ അറിയിച്ചു.

The post തെലങ്കാനയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; നിരവധി ട്രെയിനുകൾ റദ്ദാക്കി, 10 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു appeared first on Metro Journal Online.

See also  ദീർഘായുസ്സിന് വേണ്ടി പ്രാർഥിക്കുന്നു; സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

Related Articles

Back to top button