Kerala

ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുടുങ്ങി; 11 വയസുകാരൻ ശ്വാസം മുട്ടി മരിച്ചു

കിടപ്പ് മുറിയിലെ ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുരുങ്ങി വിദ്യാർഥി ശ്വാസം മുട്ടി മരിച്ചു. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പിൽ ധ്വനിത്(11) ആണ് മരിച്ചത്. വെള്ളിയാഴ്ച സ്‌കൂൾ വിട്ട് വന്നതിന് പിന്നാലെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്

കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അച്ഛൻ മണികണ്ഠനാണ് ധ്വനിതിനെ ആണിയിൽ കുരുങ്ങിയ നിലയിൽ കണ്ടത്. ഷർട്ട് വലിഞ്ഞ് ശ്വാസം കിട്ടാത്ത നിലയിലായിരുന്നു കുട്ടി. ഉടനെ തിരൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇവിടെ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ചികിത്സയിരിക്കെ കുട്ടി മരിക്കുകയായിരുന്നു

The post ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുടുങ്ങി; 11 വയസുകാരൻ ശ്വാസം മുട്ടി മരിച്ചു appeared first on Metro Journal Online.

See also  കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവർക്കാണ് സ്ഥാനം; വിദ്വേഷ പരാമർശം തുടർന്ന് വെള്ളാപ്പള്ളി

Related Articles

Back to top button