Kerala

അൻവറിന്റെ വോട്ടുനില യുഡിഎഫ് ചർച്ച ചെയ്യട്ടെ; സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം: കുഞ്ഞാലിക്കുട്ടി

നിലമ്പൂരിൽ പിവി അൻവറിന്റെ വോട്ടുനില ശ്രദ്ധിക്കുന്നുണ്ടെന്നും യുഡിഎഫ് വിഷയം ചർച്ച ചെയ്യട്ടെയെന്നും മുസ്ലിം ലീഗ്. അൻവറുണ്ടാക്കിയ മുന്നേറ്റവും ശ്രദ്ധിക്കുന്നുണ്ട്. അൻവർ വിഷയം ഇനി യുഡിഎഫ് മുന്നണി ചർച്ച ചെയ്യട്ടെ. ഞാനായിട്ട് പറയേണ്ടതല്ലല്ലോയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു

എന്ത് ഫാക്ടറുണ്ടെങ്കിലും യുഡിഎഫ് ലീദ് ഉയർത്തിയെന്നതാണ് പ്രധാനം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമാണ്. നിലമ്പൂരിൽ ഒരു വോട്ടിന് യുഡിഎഫ് ജയിച്ചാൽ പോലും അത് ഭരണവിരുദ്ധ വികാരമാണ്. കഴിഞ്ഞ തവണ യുഡിഎഫ് തോറ്റ മണ്ഡലമാണ് നിലമ്പൂർ. ഇവിടെയാണ് ഈ മുന്നേറ്റമുണ്ടാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു

അതേസമയം, നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്റെ വിജയം. 2016ന് ശേഷമാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്.

The post അൻവറിന്റെ വോട്ടുനില യുഡിഎഫ് ചർച്ച ചെയ്യട്ടെ; സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം: കുഞ്ഞാലിക്കുട്ടി appeared first on Metro Journal Online.

See also  വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

Related Articles

Back to top button