Kerala

നിലമ്പൂർ കോട്ട തിരിച്ചുപിടിച്ച് യുഡിഎഫ്; ആര്യാടൻ ഷൗക്കത്ത് നിയമസഭയിലേക്ക്

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. 76,666 വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് 65,661 വോട്ടുകൾ പിടിച്ചു.

ഇരു മുന്നണികളെയും ഞെട്ടിച്ച് സ്വതന്ത്ര സ്ഥാനാർഥിയായ പിവി അൻവർ 19,593 വോട്ടുകൾ പിടിച്ചു. യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നുമുള്ള വോട്ടുകൾ അൻവറിന്റെ പെട്ടിയിലേക്ക് വീണിട്ടുണ്ട്. നിലമ്പൂരിലെ ഫലത്തിൽ അൻവർ ഇഫക്ടുമുണ്ടായി എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം

എൻഡിഎ സ്ഥാനാർഥിക്ക് 8536 വോട്ടുകൾ മാത്രമാണ് പിടിക്കാനായത്. നിലമ്പൂരിൽ എം സ്വരാജിനെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചിട്ടും ഒരു ഘട്ടത്തിൽ പോലും ആര്യാടനെ വെല്ലുവിളിക്കാൻ പോലും എൽഡിഎഫിന് സാധിച്ചിട്ടില്ല. സ്വന്തം ബൂത്തിൽ പോലും 40 വോട്ടുകൾക്ക് സ്വരാജ് പിന്നിൽ പോയെന്നാണ് റിപ്പോർട്ട്

2016ന് ശേഷം ഇപ്പോഴാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിൽ യുഡിഎഫിനാണ് ലീഡ്.

The post നിലമ്പൂർ കോട്ട തിരിച്ചുപിടിച്ച് യുഡിഎഫ്; ആര്യാടൻ ഷൗക്കത്ത് നിയമസഭയിലേക്ക് appeared first on Metro Journal Online.

See also  മസ്തിഷ്‌ക ജ്വര മരണം: അനയയുടെ ബന്ധുക്കളടക്കം നാല് പേർ ചികിത്സയിൽ, പ്രദേശത്ത് അതീവ ജാഗ്രത

Related Articles

Back to top button