Kerala

പിടിച്ചത് എൽഡിഎഫ് വോട്ടുകൾ; യുഡിഎഫ് നേതാക്കളുമായി ഇനിയും സംസാരിക്കുമെന്ന് പിവി അൻവർ

നിലമ്പൂരിൽ താൻ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടെന്ന് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അൻവർ ഇതിനോടകം 15,730 വോട്ടുകൾ പിടിച്ചിട്ടുണ്ട്. യുഡിഎഫിന്റെ വോട്ടാണ് താൻ പിടിച്ചതെന്ന് തീർത്തും അടിസ്ഥാനരഹിതമാണ്. പിടിച്ചത് എൽഡിഎഫ് വോട്ടാണെന്നും അൻവർ പറഞ്ഞു

യുഡിഎഫിന് ഒപ്പം മുന്നോട്ടു പോകാൻ സാഹചര്യമുണ്ടെങ്കിൽ കൂടെ നിൽക്കും. ഇല്ലെങ്കിൽ പുതിയ മുന്നണി നോക്കും. നിലമ്പൂരിൽ 40,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാക്കി കൊടുക്കുമെന്നാണ് യുഡിഎഫ് നേതാക്കളോട് പറഞ്ഞിരുന്നത്. അവർ പക്ഷേ കേട്ടില്ല

10,000 യുഡിഎഫ് വോട്ട് സ്വരാജിന് പോയി. യുഡിഎഫ് നേതാക്കളുമായി ഇനിയും സംസാരിക്കും. പിണറായിസം തോൽപ്പിക്കാൻ എന്തും അടിയറവ് പറയാൻ തയ്യാറാണ്. തനിക്കും ഷൗക്കത്തിനും കിട്ടിയത് പിണറായിസത്തിന് എതിരായ വോട്ടാണെന്നും പിവി അൻവർ പറഞ്ഞു

 

The post പിടിച്ചത് എൽഡിഎഫ് വോട്ടുകൾ; യുഡിഎഫ് നേതാക്കളുമായി ഇനിയും സംസാരിക്കുമെന്ന് പിവി അൻവർ appeared first on Metro Journal Online.

See also  കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിനായി 71.21 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

Related Articles

Back to top button