Kerala

നെടുങ്കണ്ടത്ത് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു;വീടിന്റെ ഒരു ഭാഗം തകർന്നു

ഇടുക്കി നെടുങ്കണ്ടത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു. നെടുങ്കണ്ടം മഞ്ഞപ്പാറ ചാക്കോയുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു.

വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് വഴി മാറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

അപകടത്തിൽ വീടിന്റെ ഒരു ഭാഗം തകർന്നു. എറണാകുളത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് മാങ്ങയുമായി പോകുകയായിരുന്നു ലോറി.

See also  വീണ ജോർജ് ആരോഗ്യ കേരളത്തെ വെന്റിലേറ്ററിലാക്കി; രാജിവെക്കണമെന്ന് സതീശൻ

Related Articles

Back to top button