Kerala

എൽഡിഎഫുമായും യുഡിഎഫുമായും സഹകരിക്കും; തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായിസമില്ലെന്ന് അൻവർ

തദ്ദേശ തെരഞ്ഞെടുപ്പിൽ അടവുനയം സ്വീകരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. ആരുടെ വാതിലും തത്കാലം പോയി മുട്ടാനോ തുറക്കുന്നുണ്ടോ എന്ന് ചോദിക്കാനോ നിൽക്കുന്നില്ല. സമദൂരം പാലിക്കും. മൊത്തത്തിൽ അടവുനയമാണെന്നും അൻവർ പറഞ്ഞു

തിരിച്ചും മറിച്ചും അടവുണ്ടാകും. ജനങ്ങളുടെ വിഷയത്തിൽ ഇടപെടുന്ന ആരുമായും ഇടപെടും. രണ്ട് വാർഡിൽ യുഡിഎഫ് പിന്തുണ നൽകിയാൽ അവർക്കും സിപിഎം പിന്തുണ നൽകിയാൽ അവർക്കും പിന്തുണ നൽകും.

പിണറായിസവും പഞ്ചായത്ത് തെരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ല. എൽഡിഎഫുമായും യുഡിഎഫുമായും സഹകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവമാകാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നും പിവി അൻവർ പറഞ്ഞു.

The post എൽഡിഎഫുമായും യുഡിഎഫുമായും സഹകരിക്കും; തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായിസമില്ലെന്ന് അൻവർ appeared first on Metro Journal Online.

See also  റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്ലടയ്ക്കാം; പരിക്ഷണം വിജയം: സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ കെഎസ്ഇബി

Related Articles

Back to top button