Kerala

മലപ്പുറത്തെ ഒരുവയസുകാരന്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം പാങ്ങിൽ ഒരു വയസുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പോലീസ് കടക്കും. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കോട്ടക്കൽ സ്വദേശികളായ നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മരിച്ചത്.

മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ചായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. വാടകക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടിൽ വെച്ചായിരുന്നു മരണം. കുട്ടിക്ക് മതിയായ ചികിത്സ നൽകാത്തതാണ് മരണകാരണം. ശാസ്ത്രീയ ചികിത്സകളോട് താത്പര്യമില്ലാത്ത മാതാപിതാക്കൾ അക്യുപങ്ചർ ചികിത്സാ രീതി പ്രചരിപ്പിക്കുന്നവരായിരുന്നു.

പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് കുഞ്ഞിന്റെ മരണത്തെ മാതാപിതാക്കൾ ന്യായീകരിച്ചിരുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി ഉയർന്നു. വീട്ടിലെ പ്രസവത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പുകൾ കുട്ടിക്ക് നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. കുട്ടിയുടെ അമ്മ ഹിറ ഹറീറ അശാസ്ത്രീയ ചികിത്സാ രീതികളുടെ പ്രചാരകയാണ്.

 

The post മലപ്പുറത്തെ ഒരുവയസുകാരന്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് appeared first on Metro Journal Online.

See also  എഡിഎമ്മിനെ അധിക്ഷേപിക്കാൻ കലക്ടർ സാഹചര്യമൊരുക്കിയോ; ഇടപെടാതിരുന്നത് ദുരൂഹമെന്ന് സുധാകരൻ

Related Articles

Back to top button