Kerala

ഡിജിപി നിയമനത്തിൽ പാർട്ടിക്ക് താത്പര്യമില്ല; സർക്കാർ തീരുമാനം അംഗീകരിക്കുമെന്ന് എംവി ഗോവിന്ദൻ

ഡിജിപി നിയമനത്തിൽ പാർട്ടിക്ക് പ്രത്യേക താത്പര്യമില്ലെന്നും സർക്കാർ തീരുമാനം അംഗീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ചതിനോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ

ഫലപ്രദമായി പോലീസിന്റെ മേധാവിയായി വരാൻ സാധ്യതയുള്ളയാളെയാണ് നിയമിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ നിന്ന് റവാഡ ചന്ദ്രശേഖറെ കോടതിയാണ് ഒഴിവാക്കിയത്. പത്മനാഭവൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കേസിൽ വന്നതു കൊണ്ട് ശിക്ഷിക്കപ്പെടണമെന്നില്ല

തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ഹക്കീം ബത്തേരിയാണ് വെടിവെപ്പിനും ലാത്തിച്ചാർജിനും നേതൃത്വം നൽകിയതെന്ന് കോടതിയിൽ തന്നെ പറഞ്ഞതാണ്. വെടിവെപ്പിന് രണ്ട് ദിവസം മുമ്പാണ് ഐപിഎസ് ട്രെയിനിംഗ് പൂർത്തിയാക്കി റവാഡ ചന്ദ്രശേഖർ എത്തിയത്. അദ്ദേഹത്തിന് ഈ വിഷയത്തിൽ മുൻപരിചയമോ സ്ഥലത്തെക്കുറിച്ചുള്ള അറിവോ ഉണ്ടായിരുന്നില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു

The post ഡിജിപി നിയമനത്തിൽ പാർട്ടിക്ക് താത്പര്യമില്ല; സർക്കാർ തീരുമാനം അംഗീകരിക്കുമെന്ന് എംവി ഗോവിന്ദൻ appeared first on Metro Journal Online.

See also  മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാതെ ഗവർണർ; വിശദീകരണം തേടി വീണ്ടും കത്തയക്കും

Related Articles

Back to top button