Kerala

രജിസ്‌ട്രേഷൻ നമ്പറില്ല, കാറിൽ വാക്കി ടോക്കി; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ. രജിസ്‌ട്രേഷൻ നമ്പർ ഇല്ലാത്ത കാറിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നവരാണ് അറസ്റ്റിലായത്

മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൽ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി പത്തേ കാലോടെ വെങ്ങാലി പാലം മുതൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽപ്പെട്ട ആംബുലൻസിനെ ഇവർ കാറിൽ പിന്തുടരുകയായിരുന്നു. ഇവരുടെ കാറിനുള്ളിൽ നിന്ന് വാക്കിടോക്കിയും കണ്ടെടുത്തിട്ടുണ്ട്.

See also  തന്നെ തോൽപ്പിച്ചത് പാർട്ടിക്കാരല്ല; അൻവറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ

Related Articles

Back to top button