Kerala

മിനി ലോറിയിൽ കടത്തിയ 14 കിലോ കഞ്ചാവുമായി പെരുമ്പാവൂരിൽ രണ്ട് പേർ പിടിയിൽ

പെരുമ്പാവൂരിൽ മിനി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് കുഴൽമന്ദം സ്വദേശി രതീഷ്(45), തമിഴ്‌നാട് തിരുപ്പൂർ സ്വദേശി സതീഷ് കുമാർ(36) എന്നിവരാണ് പിടിയിലായത്.

വാഹനത്തിനകത്ത് ട്രേകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്.

പെരുമ്പാവൂരിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന.

See also  സിദ്ധിഖിനെതിരായ ആരോപണം ഗൗരവമുള്ളത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Related Articles

Back to top button