Kerala

വെല്ലുവിളികൾ ഏറെയുണ്ട്, പോലീസ് ഒറ്റക്കെട്ടായി നേരിടും; മുഖ്യമന്ത്രിക്ക് നന്ദിയെന്നും റവാഡ ചന്ദ്രശേഖർ

സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും നന്ദി പറഞ്ഞ് റവാഡ ചന്ദ്രശേഖർ. കേരളാ പോലീസ് പ്രൊഫഷണൽ സേനയാണ്. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കും നിലവിൽ ചില ഡ്രൈവുകൾ നടക്കുന്നുണ്ട്. കൂടുതൽ ശക്തമായ നടപടിയുണ്ടാകും

സൈബർ കുറ്റ കൃത്യങ്ങൾ തടയാൻ പരമാവധി ശ്രമം നടക്കുമെന്ന് ഡിജിപി പറഞ്ഞു. കേരളത്തിലേക്ക് തിരിച്ചു വരവിൽ സന്തോഷമുണ്ട്. വെല്ലുവിളികൾ ഒരുപാടുണ്ട്. പക്ഷേ പോലീസ് ഒറ്റക്കെട്ടായി അതിനെ നേരിടുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

പോലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. അല്ലെങ്കിൽ പരിശീലനം കടുപ്പിക്കും. നടപടികൾ ഉണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി. പോലീസുകാർക്കിടയിലെ ആത്മഹത്യയെ സംബന്ധിച്ചും ഡിജിപി പ്രതികരിച്ചു. സ്‌ട്രെസ് എങ്ങനെ കുറയ്ക്കാം എന്ന് പഠിക്കുമെന്ന് അദേഹം പറഞ്ഞു.

 

See also  ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

Related Articles

Back to top button