Kerala

വിലക്കുറവിന് സഡൻ ബ്രേക്ക്; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്, പവന് 840 രൂപ ഉയർന്നു

ഒരാഴ്ച നീണ്ട വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,160 രൂപയിലെത്തി. ഗ്രാമിന് 105 രൂപ വർധിച്ച് 9020 രൂപയായി

കഴിഞ്ഞ രണ്ടാഴ്ചക്കിടെ പവന്റെ വില 3240 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 405 രൂപയും കുറഞ്ഞു. പിന്നാലെയാണ് ഇന്ന് വില കുതിച്ചുയർന്നത്. ഡോളറിന്റെ വീഴ്ചയാണ് സ്വർണവിലയിൽ കുതിപ്പിന് കാരണമായത്.

18 കാരറ്റ് സ്വർണവിലയിലും വർധനവുണ്ട്. ഗ്രാമിന് 90 രൂപ വർധിച്ച് 7440 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 118 രൂപയിൽ തുടരുകയാണ്.

The post വിലക്കുറവിന് സഡൻ ബ്രേക്ക്; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്, പവന് 840 രൂപ ഉയർന്നു appeared first on Metro Journal Online.

See also  കുട്ടിക്കാനത്ത് കാർ 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Related Articles

Back to top button