National

മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ എസ് എഫ് ഐ ഒക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ തുടർ നടപടികൾ തടയണമെന്ന സിഎംആർഎൽ ഹർജിയിൽ ഡൽഹി ഹൈക്കോടതി മറ്റന്നാൾ വാദം കേൾക്കും. ഹർജിയിൽ എസ്എഫ്‌ഐഒക്കും കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു. നാളെ തന്നെ മറുപടി നൽകാനാണ് നിർദേശം

അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ പ്രധാന ഹർജിയിലും മറ്റന്നാൾ വാദം കേൾക്കും. ഈ ഹർജി തീർപ്പാക്കും വരെ തുടർ നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് വാക്കാൽ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ ചൂണ്ടിക്കാട്ടി

എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുമോയെന്ന് കോടതി ചോദിച്ചു. എന്നാൽ മുൻ ഉറപ്പ് അന്വേഷണ ഏജൻസി പാലിച്ചില്ലെന്ന് സിഎംആർഎല്ലിനായി ഹാജരായ കപിൽ സിബൽ പറഞ്ഞു.

See also  സീറ്റ് 11A-യിലെ അത്ഭുതം: എയർ ഇന്ത്യ വിമാനാപകടത്തിൽ ഏക രക്ഷകനായ യാത്രക്കാരൻ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നടന്നകന്നു

Related Articles

Back to top button