Kerala

മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത്; എംവി ഗോവിന്ദന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമർശനം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ തലേദിവസം എംവി ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പരാമർശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത് നിറഞ്ഞ വിമർശനം. മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയുന്ന രീതി ശരിയല്ല. അത്തരത്തിലുള്ള രീതി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു

ജയമോ തോൽവിയോ പ്രശ്‌നമല്ലെന്നും എകെജി സെന്ററിൽ നടന്ന ശിൽപ്പശാലയിൽ മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂർ വോട്ടെടുപ്പിന് തൊട്ടുമുമ്പായിരുന്നു സിപിഎമ്മിനെ വെട്ടിലാക്കി എംവി ഗോവിന്ദന്റെ പ്രതികരണം വന്നത്. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടത്തിൽ ആർഎസ്എസുമായി സഹകരിച്ചെന്നായിരുന്നു പ്രസ്താവന

ഇത് വിവാദമായപ്പോൾ പറഞ്ഞത് തിരുത്തി എംവി ഗോവിന്ദൻ രംഗത്തുവന്നിരുന്നു. സിപിഎമ്മിന് ആർഎസ്എസ് കൂട്ടുകെട്ട് അന്നും ഇന്നുമില്ലെന്നും താൻ പറഞ്ഞത് അമ്പത് കൊല്ലത്തെ കാര്യമാണെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചിരുന്നു.

See also  പട്ടയ വിഷയം ഉന്നയിച്ച് റവന്യു മന്ത്രിക്ക് കത്ത്; മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ

Related Articles

Back to top button