Kerala

ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വെരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

See also  പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ തൂമ്പ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

Related Articles

Back to top button