Kerala

എല്ലാ സർവകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കാൻ സർക്കാർ

മുഖ്യമന്ത്രി- ഗവർണർ ധാരണ പ്രകാരം എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ മുന്നോട്ട്. ഗവർണർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. കാലിക്കറ്റ് വൈസ് ചാൻസലർ നിയമനത്തിൽ സെർച്ച് കമ്മറ്റി പ്രതിനിധിയെ സർവകലാശാല സെനറ്റ് ഇന്ന് നൽകും.

ഡിജിറ്റൽ -സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയും ഗവർണറും സമവായത്തിൽ എത്തിയതോടെയാണ് മറ്റ് സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് തീരുമാനം ആയത്. ആദ്യ നിയമനം കാലിക്കറ്റ് സർവകലാശാലയിൽ നടക്കും. 

കഴിഞ്ഞ മൂന്ന് തവണയും കാലിക്കറ്റ് സർവകലാശാല നിർദേശിക്കുന്ന സെർച്ച് കമ്മറ്റി പ്രതിനിധി രാജിവയ്ക്കുകയായിരുന്നു. പക്ഷേ ഇന്ന് സർക്കാർ നിർദേശം കൂടി അംഗീകരിച്ച് പ്രതിനിധിയെ നൽകും. പിന്നാലെ കേരളയും, കണ്ണൂരും പ്രതിനിധികളെ നൽകും.

See also  പരിവാഹൻ സൈറ്റിൽ ക്രമക്കേട് നടത്തിയെന്ന് സംശയം; ദുൽഖറിനെതിരെ വിശദമായ അന്വേഷണത്തിലേക്ക്

Related Articles

Back to top button