Kerala

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; 26കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ 26കാരൻ അറസ്റ്റിൽ. ആറ്റിങ്ങൽ പാലസ് റോഡ് ക്ഷേത്രത്തിന് സമീപം അനിൻ അംബരം വീട്ടിൽ അദ്വൈതാണ് പിടിയിലായത്. യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

പോലീസിന് ലഭിച്ച പരാതിപ്രകാരം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ യുവാവ് ഒളിവിൽ പോയി. യുവാവ് മാങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ എത്തിയത്

ഒളിവ് സ്ഥലത്ത് നിന്നാണ് യുവാവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

The post ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; 26കാരൻ അറസ്റ്റിൽ appeared first on Metro Journal Online.

See also  ആക്ഷൻ ഹീറോ ബിജു താരം ഷെഫീഖ് എന്ന അൽകു 52 ലിറ്റർ മദ്യവുമായി പിടിയിൽ

Related Articles

Back to top button