Kerala

പ്രദർശനാനുമതി നിഷേധിച്ച സംഭവം; ശനിയാഴ്ച ഹൈക്കോടതി ജെഎസ്‌കെ സിനിമ കാണും

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്‌കെ) ഹൈക്കോടതി കാണും. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് ജസ്റ്റിസ് എൻ നഗരേഷ് സിനിമ കാണുക. കോടതി സിനിമ കാണണമെന്ന ആവശ്യം ഹർജിക്കാരാണ് ഉന്നയിച്ചത്

സിനിമ കാണാൻ തീരുമാനിച്ചെന്നും അതാണ് ശരിയായ നടപടിയെന്നും കോടതി പറഞ്ഞു. സിനിമ കാണാനുള്ള സമയം തീരുമാനിക്കാൻ നിർമാതാക്കളോട് കോടതി നിർദേശിച്ചു. പാലാരിവട്ടത്തെ ലാൽ മീഡിയയിൽ വെച്ചാകും കോടതി സിനിമ കാണുക

സിനിമ കാണണമെന്ന ആവശ്യം സെൻസർ ബോർഡിന്റെ അഭിഭാഷകനും മുന്നോട്ടു വെച്ചിരുന്നു. മുംബൈയിൽ സിനിമ കാണണമെന്നായിരുന്നു ആവശ്യം. എന്നാൽ കോടതി ഇത് നിരാകരിച്ചു. ചിത്രം കൊച്ചിയിൽ വന്ന് കാണാൻ കോടതി നിർദേശിച്ചു.

The post പ്രദർശനാനുമതി നിഷേധിച്ച സംഭവം; ശനിയാഴ്ച ഹൈക്കോടതി ജെഎസ്‌കെ സിനിമ കാണും appeared first on Metro Journal Online.

See also  കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദനം, ശരീരമാസകലം പരുക്ക്; പോലീസ് കേസെടുത്തു

Related Articles

Back to top button