Kerala

മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊല്ലം മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതി അജ്മൽ, രണ്ടാം പ്രതി ശ്രീക്കുട്ടി എന്നിവരെയാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. ഇരുവരെയും മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യത്തിൽ കോടതി വാദം കേൾക്കും

രണ്ട് പേരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കണമെന്നും പോലീസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ആനൂർക്കാവ് പഞ്ഞിപുല്ലും വിളയിൽ കുഞ്ഞുമോളാണ് മരിച്ചത്. കുഞ്ഞുമോൾ കാറിടിച്ച് വീണ് റോഡിൽ കിടക്കുമ്പോഴും ശരീരത്തിലൂടെ കാർ കയറ്റി മുന്നോട്ടെടുക്കാൻ അജ്മലിന് നിർദേശം നൽകിയത് ശ്രീക്കുട്ടിയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

The post മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും appeared first on Metro Journal Online.

See also  ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം മരണമൊഴിയായി കാണണമെന്ന് പ്രഫുൽ കൃഷ്ണ

Related Articles

Back to top button