ഗവർണർ കേന്ദ്രസേനയെ സുരക്ഷക്ക് വിളിച്ചെന്ന പ്രചാരണം തെറ്റെന്ന് രാജ്ഭവൻ; കേരളാ പോലീസിൽ വിശ്വാസം

സുരക്ഷക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ കേന്ദ്രസേനയെ വിളിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് രാജ്ഭവൻ. ഭാരതാംബ വിവാദത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഗവർണർ കേന്ദ്രസേനയെ വിളിച്ചെന്നായിരുന്നു പ്രചാരണം. കേരളാ പോലീസിൽ ഗവർണർക്ക് പൂർണവിശ്വാസമുണ്ടെന്ന് രാജ്ഭവൻ വ്യക്തമാക്കുകയായിരുന്നു
പ്രതിഷേധമുണ്ടായാൽ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം കേരളാ പോലീസിനായി. ഗവർണർക്കെതിരായ പ്രതിഷേധം അതിരുവിട്ടാൽ ആഭ്യന്തര വകുപ്പിന് നേരെയും ഇനി ചോദ്യമുയരും. കേരളാ ഗവർണർക്കും മുഖ്യമന്ത്രിക്കും സെഡ് കാറ്റഗറി സുരക്ഷയാണ്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ ഗവർണർക്ക് സിആർപിഎഫ് സുരക്ഷ കേന്ദ്രം നൽകിയിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ മാറി അർലേക്കർ വന്നതോടെയാണ് സിആർപിഎഫ് സുരക്ഷ മാറ്റി കേരളാ പോലീസിന് സുരക്ഷാ ചുമതല നൽകിയത്.
The post ഗവർണർ കേന്ദ്രസേനയെ സുരക്ഷക്ക് വിളിച്ചെന്ന പ്രചാരണം തെറ്റെന്ന് രാജ്ഭവൻ; കേരളാ പോലീസിൽ വിശ്വാസം appeared first on Metro Journal Online.