Kerala

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

തൃശ്ശൂർ പന്നിത്തടത്ത് കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻലോറിയുമാണ് കൂട്ടിയിടിച്ചത്

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ വാഹനങ്ങൾ പാഞ്ഞുകയറി രണ്ട് കടകളും തകർന്നു. കെഎസ്ആർടിസി ബസിലെ ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റ മുഴുവനാളുകളെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബസിന്റെയും ലോറിയുടെയും മുൻവശം തകർന്നിട്ടുണ്ട്. അടുത്തിടെയാണ് അപകടം നടന്ന ഭാഗത്തെ റോഡ് പണി പൂർത്തിയായത്. ഇതിന് പിന്നാലെ വാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നതെന്ന് നാട്ടുകാരും പരാതിപ്പെടുന്നു.

The post തൃശ്ശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം appeared first on Metro Journal Online.

See also  സരിൻ വിവരക്കേട് മാത്രമേ പറയൂ; പ്രാണി പോയ നഷ്ടം പോലും കോൺഗ്രസിനില്ലെന്ന് സുധാകരൻ

Related Articles

Back to top button