Kerala

ധരിക്കുന്നത് ഖദറായാലും കളറായാലും കുഴപ്പമില്ല; വിവാദം അനാവശ്യമെന്ന് കെ മുരളീധരൻ

ധരിക്കുന്നത് കളറായാലും ഖദർ ആയാലും കുഴപ്പമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആളുകൾ ഇഷ്ടമുള്ളത് ധരിക്കട്ടെ. എന്നാൽ ഖാദി മേഖല സംരക്ഷിക്കപ്പെടണം. വളരെ ഗൗരവതരമായ വിഷയങ്ങൾ നിൽക്കുമ്പോൾ അജയ് തറയലിന്റെ ഖദർ വിവാദം അനാവശ്യമായി പോയെന്നും മുരളീധരൻ പ്രതികരിച്ചു

അനാവശ്യ ചർച്ചക്കാണ് അജയ് തറയലിന്റെ ഖദർ പരാമർശം തുടക്കമിട്ടത്. വളരെ ഗൗരവതരമായ വിഷയങ്ങൾ നിൽക്കുമ്പോഴാണ് ഈ അനാവശ്യ ചർച്ച. ഖദറായാലും കളറായാലും കുഴപ്പമില്ല. താൻ രണ്ടും ധരിക്കാറുണ്ട്.

ആളുകൾ ഇഷ്ടമുള്ളത് ധരിക്കട്ടെ. എന്നാൽ ഖദർ മേഖല സംരക്ഷിക്കപെടണമെന്നൊരു അഭിപ്രായം തനിക്കുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് തീർത്തും പരാജയമാണെന്നും ആരോഗ്യ വകുപ്പ് അനാരോഗ്യത്തിലാണെന്നും മുരളീധരൻ വിമർശിച്ചു.

കേരള സർവകലാശാല രജിസ്ട്രാറുടെ പല നിലപാടുകളോടും വിയോജിപ്പുണ്ട്. എന്നാൽ സസ്‌പെൻഷൻ ശരിയല്ല. ആർഎസ്എസ് നയം നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. വിസി സർവകലാശാല ചട്ടം പാലിക്കേണ്ടയാളാണെന്നും മുരളീധരൻ പറഞ്ഞു.

See also  എംടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കുടുംബവുമായി സംസാരിച്ച് മുഖ്യമന്ത്രി

Related Articles

Back to top button