Kerala

പറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ രണ്ട് ദിവസമായി കാണാനില്ലെന്ന് പരാതി

പാലക്കാട് പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർഥിയെ കാണാതായതായി പരാതി. രണ്ട് ദിവസമായി വിദ്യാർഥിയെ കാണാനില്ലെന്നാണ് പരാതി. ആധാർ കാർഡ് എടുക്കാൻ വീട്ടിൽ പോയ വിദ്യാർഥിയെയാണ് കാണാതായത്.

പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്. രേഖകൾ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗർ ഹാളിൽ ക്യാമ്പ് നടന്നിരുന്നു. ഇതിന്റെ ഭാഗമായി ചില രേഖ എടുക്കാൻ 3 കിലോമീറ്റർ അകലെയുള്ള വീട്ടിൽ പോയതാണ് അശ്വിൻ.

എന്നാൽ അശ്വിൻ വീട്ടിലെത്തിയിരുന്നില്ല. കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. അശ്വിനായി പറമ്പിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു.

 

See also  അൻവറിന് മുന്നിൽ വാതിൽ തുറക്കേണ്ടെന്ന് സതീശൻ; പിന്തുണച്ച് കോൺഗ്രസ് നേതാക്കളും

Related Articles

Back to top button