മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണത് ആരോഗ്യരംഗത്തെ തകർച്ചയുടെ പര്യായം: സണ്ണി ജോസഫ്

കോട്ടയത്ത് മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണത് ആരോഗ്യ രംഗത്തെ തകർച്ചയുടെ പര്യായമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആരോഗ്യരംഗത്ത് അരക്ഷിതാവസ്ഥയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി മേധാവി ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും അത് അംഗീകരിച്ച് തിരുത്താൻ തയ്യാറായില്ല
മുഖ്യമന്ത്രയും സർക്കാരും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത്. ഡോക്ടറെ ശകാരിച്ചും ഭീഷണിപ്പെടുത്തിയും അദ്ദേഹത്തെ കൊണ്ട് വെളിപ്പെടുത്തൽ പിൻവലിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രൊഫഷണൽ സൂയിസൈഡിന് നിർബന്ധിതനായെന്ന് ഡോക്ടർക്ക് പറയേണ്ടി വന്നത്
ഇതിനിടെയാണ് കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണത്. മന്ത്രിമാരായ വീണ ജോർജും വാസവനും അതിനെ ന്യായീകരിക്കാനും തേച്ചുമായ്ച്ച് കളയാനും ശ്രമിച്ചാൽ വിലപ്പോകില്ല. കാലപ്പഴക്കമുള്ള കെട്ടിടമായിരുന്നുവെങ്കിൽ പൊളിച്ചു മാറ്റണമായിരുന്നു. അപാകതകളും പോരായ്മകളും സമ്മതിച്ച് തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
The post മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണത് ആരോഗ്യരംഗത്തെ തകർച്ചയുടെ പര്യായം: സണ്ണി ജോസഫ് appeared first on Metro Journal Online.