Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം: നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

സെക്രട്ടേറിയേറ്റ് മാർച്ചിനിടെ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാർജ് നടത്തി. പോലീസിന് നേരെ കല്ലേറുണ്ടായി.

സമരത്തിനിടെ കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പരുക്കേറ്റു. സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെഎസ്യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്.

 

The post സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം: നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു appeared first on Metro Journal Online.

See also  തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് സ്റ്റാലിനും പിണറായിയും; വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് പരിസമാപ്തി

Related Articles

Back to top button