Kerala

കായലോട്ടെ സദാചാര ഗുണ്ടായിസം: ആൺസുഹൃത്തിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്

കണ്ണൂർ കായലോട് സദാചാര ഗുണ്ടായിസത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. മുബഷീർ, ഫൈസൽ, റഫ്‌നാസ്, സുനീർ, സഖറിയ എന്നിവർക്കെതിരെയാണ് കേസ്.

യുവതിയുമായി കാറിൽ സംസാരിച്ചിരിക്കെ പിടിച്ചിറക്കി മർദിച്ചെന്നാണ് എഫ്‌ഐആർ. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണുകളും ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങി.

സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽ വെച്ച് മർദിച്ചെന്നുമാണ് കേസ്. സദാചാര ഗുണ്ടായിസത്തിൽ മനം നൊന്താണ് റസീന മരിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

The post കായലോട്ടെ സദാചാര ഗുണ്ടായിസം: ആൺസുഹൃത്തിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ് appeared first on Metro Journal Online.

See also  മുതലപ്പൊഴിയിൽ വള്ളം തലകീഴായി മറിഞ്ഞു; മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

Related Articles

Back to top button