Kerala

കോൺഗ്രസ് അഭിപ്രായ സ്വാതന്ത്രമുള്ള പാർട്ടി; തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കും

ശശി തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരമുള്ള തരൂരിന്റെ വിദേശയാത്രയെ കുറിച്ചുള്ള ചോദ്യത്തോട് നല്ല കാര്യമെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. കോൺഗ്രസ് അഭിപ്രായ സ്വാതന്ത്രമുള്ള പാർട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ 52 വെട്ട് വെട്ടുന്ന പാർട്ടിയല്ല. ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു

ഈ മാസത്തെ ക്ഷേമ പെൻഷൻ ഇന്നലെ മുതൽ വിതരണം ചെയ്യുമെന്ന് പറഞ്ഞ സർക്കാർ അത് ഇതുവരെ ചെയ്തിട്ടില്ല. ക്ഷേമ പെൻഷന് എല്ലാവർക്കും അവകാശമുണ്ട്. കുടിശ്ശികയാക്കി വെക്കുന്ന പെൻഷൻ തുക തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് താൻ വിമർശിച്ചതെന്നും കെസി വേണുഗോപാൽ പറഞ്ഞു

നിലമ്പൂരിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് ജൂൺ 20 മുതൽ ക്ഷേമ പെൻഷൻ നൽകുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഇത് ജനത്തെ കബളിപ്പിക്കാനാണെന്നും കെസി വേണുഗോപാൽ പറഞ്ഞു

The post കോൺഗ്രസ് അഭിപ്രായ സ്വാതന്ത്രമുള്ള പാർട്ടി; തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കും appeared first on Metro Journal Online.

See also  മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണി; പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Related Articles

Back to top button