Kerala

മൂക്കിൽ നിന്നും രക്തസ്രാവം; നിലമ്പൂരിൽ 36 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു

മലപ്പുറം നിലമ്പൂരിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശു മരിച്ച നിലയിൽ. നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. 

ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കിൽ നിന്നും രക്തസ്രാവമുണ്ടായിരുന്നു. പിന്നാലെ കുട്ടിയെ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ചികിത്സക്കിടെ കുട്ടി മരിക്കുകയായിരുന്നു. ഫെബ്രുവരി 16നാണ് കുഞ്ഞിനെ പ്രസവിച്ചത്.
 

See also  ഡോക്ടർ വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ

Related Articles

Back to top button