Kerala

ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,400 രൂപയിലെത്തി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9050 രൂപയായി.

മൂന്ന് ദിവസത്തിനിടെ പവന് 1520 രൂപയും ഗ്രാമിന് 190 രൂപയും വർധിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് വിലയിൽ ഇടിവ് വന്നത്. ട്രംപിന്റെ എ ബിഗ് ബ്യൂട്ടിഫുൾ നികുതി നിയമം ഡോളറിന് പകർന്ന കരുത്താണ് സ്വർണത്തിന് തിരിച്ചടിയായത്

18 കാരറ്റ് സ്വർണവിലയിൽ ഗ്രാമിന് 45 രൂപ കുരഞ്ഞ് 7470 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 119 രൂപയിൽ തുടരുകയാണ്‌

The post ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 440 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  പിണറായിസം അവസാനിക്കാൻ പോകുന്നു; കേരളം മുഴുവൻ യുഡിഎഫിന് കിട്ടുമെന്ന് പിവി അൻവർ

Related Articles

Back to top button