Kerala

ആലപ്പുഴ ഹരിപാട് മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഹരിപ്പാട് വീയപുരത്ത് മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളിയും മരിച്ചു. വെട്ടുവേനി പടിക്കിലേത്ത് വടക്കേതിൽ മഹേഷ് കുമാറാണ് (40) മരിച്ചത്. ഇതോടെ മരണം രണ്ടായി. 

മിന്നലേറ്റ് മഹേഷ് കുമാറും ഒപ്പമുണ്ടായിരുന്ന തുലാംപറമ്പ് സൗത്ത് ഡാണാപ്പടി പടീറ്റതിൽ ബിനു തോമസും താഴെ വീഴുകയായിരുന്നു. ബിനു തമ്പാൻ മിന്നലേറ്റ് തൊട്ടുപിന്നാലെ മരിച്ചു. മഹേഷ് കുമാർ ചികിത്സയിലായിരുന്നു. 

അപ്രതീക്ഷിതമായി മഴയുണ്ടാകുകയും ശക്തമായ മിന്നലേൽക്കുകയുമായിരുന്നു. മരത്തിന്റെ മുകളിൽ നിന്നും മതിലിലേക്ക് വീണ മഹേഷ് കുമാറിന്റെ തലയ്ക്കാണ് പരുക്കേറ്റിരുന്നത്.
 

See also  സംസ്ഥാന അധ്യക്ഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു; നിലവിലെ നേതൃത്വം തുടരുമെന്ന് ശോഭാ സുരേന്ദ്രൻ

Related Articles

Back to top button